GeneralLatest NewsNEWSTV Shows

ഇന്‍സള്‍ട്ട് ചെയ്തു, ടിവി പരിപാടിക്കിടയിൽ സാജു നവോദയ ഇറങ്ങി പോയി

വിജയിയും സാജു നവോദയും തമ്മിലായിരുന്നു ഇതില്‍ ഒരുമിച്ച്‌ മത്സരിച്ചത്

ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും. ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരദമ്പതിമാരാണ് മത്സരാര്‍ഥികളായി എത്തുന്നത്. സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസും വിധികര്‍ത്താക്കളായി എത്തുന്ന പരിപാടിയുടെ അവതാരക അശ്വതി ശ്രീകാന്താണ്. ഷോയുടെ പുതിയ പ്രമോ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു.

പുതിയ ടാസ്‌കിനിടിയല്‍ സാജു നവോദയയും അവതാരകന്‍ വിജയിയും തമ്മില്‍ ഏറ്റുമുട്ടുകയും സാജു ഷോ യില്‍ നിന്നും ഇറങ്ങി പോവുന്നതുമാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്.

read also: സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്

തുണികളും ബെഡ്ഷീറ്റുമൊക്കെ അലങ്കോലമാക്കിയിട്ട് ഭര്‍ത്താക്കന്മാരെ കൊണ്ട് അത് വൃത്തിയില്‍ അടുക്കി വയ്പ്പിക്കുന്നതാണ് ടാസ്‌ക്. വിജയിയും സാജു നവോദയും തമ്മിലായിരുന്നു ഇതില്‍ ഒരുമിച്ച്‌ മത്സരിച്ചത്. ഇതിനിടയില്‍ ഒരു വസ്ത്രം വിജയ് സാജുവിന്റെ വശത്തേക്ക് വലിച്ചെറിഞ്ഞു.വിജയിയുടെ ആ പ്രവൃത്തി ഇഷ്ടപ്പെടാതെ വന്നതോടെ ഇത് വളരെ മോശമായി പോയെന്നാണ് സാജു പറഞ്ഞത്. നമ്മള്‍ രാവിലെ മുതല്‍ ഷൂട്ടിങ്ങിന് വേണ്ടി വന്നിരിക്കുന്നതാണെന്നും എന്നെ അപമാനിക്കുന്ന തരത്തില്‍ വിജയ് സംസാരിച്ചുവെന്നും സാജു ആരോപിച്ചു. ‘ഇത്രയും പ്രശ്‌നമുണ്ടാക്കാന്‍ ഇത് വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഒന്നുമല്ലല്ലോ എന്നായിരുന്നു’, വിധികര്‍ത്താവായ ജോണി ആന്റണിയുടെ അഭിപ്രായം.

അതുകൊണ്ടല്ല, എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് ഇത്രയും വര്‍ത്തമാനം പറയേണ്ടി വന്നതെന്നും സംസാരിക്കുന്നതെല്ലാം ശരിയാവണമെന്നില്ലെന്ന് പറഞ്ഞ് സാജു വേദിയില്‍ നിന്നുമിറങ്ങി പുറത്തേക്ക് പോകുന്നതുമാണ് പ്രമോ വീഡിയോയിൽ ഉള്ളത്

താരങ്ങള്‍ക്കിടയില്‍ അത്രയധികം സീരിയസായി പ്രശ്‌നമുണ്ടായതാണോ അതോ എല്ലാവരെയും പറ്റിക്കാന്‍ വേണ്ടിയുള്ള പ്രാങ്ക് വീഡിയോ ആണോ ഇത് എന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button