സിനിമാ മേഖലയിൽ നിന്നും അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടുവെന്ന് പല നടിമാരും വെളിപ്പെടുത്തൽ നടത്താറുണ്ട്. എന്നാൽ അത്തരം ആരോപണങ്ങൾ വർഷങ്ങൾക്ക് ശേഷം നടത്തുന്നത് ശരിയല്ലെന്ന് നടി സ്വാസിക. സിനിമ മേഖലയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും താരം പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
read also: അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടേ മിയാനിൽ പൃഥ്വിരാജും: ഫസ്റ്റ് ലുക്ക് പുറത്ത്
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ,
ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇന്‍ഡസ്ട്രി. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നുകൊണ്ടാണ് ചിലര്‍ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നോ പറയേണ്ടടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള്‍ ലോക്ക് ചെയ്ത റൂം നമ്മള്‍ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാന്‍ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ എന്തിനാണ് തുറന്നുകൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്പേസ് കൊടുക്കുന്നത്. പ്രതികരിക്കാനുള്ള ധൈര്യമാണ് പെണ്‍കുട്ടികള്‍ക്കുവേണ്ടത്.
എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ ആലോചിച്ച് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിനു ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം. ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടെന്ന് വയ്ക്കാനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ധൈര്യമാണ് ഉണ്ടാവേണ്ടതെന്നും അതിന് ഒരു സംഘടനയുടേയും ആവശ്യമില്ല.
എല്ലാം നടന്നു കഴിഞ്ഞ ശേഷം അന്നയാള്‍ റൂമില്‍ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. സിനിമാ സെറ്റില്‍ നാല്‍പത് പേരെങ്കിലും ഉണ്ടാകും. അവരുടെ മുന്നില്‍ വച്ച് ആരെങ്കിലും എന്തെങ്കിലും നമ്മളെ ചെയ്യാന്‍ വരുമോ? രാത്രി ഇവിടെ വന്നോട്ടെ എന്നൊക്കെ നമ്മളോട് ചോദിക്കും. ആ ചോദ്യത്തിനു പബ്ലിക്കായി തന്നെ മറുപടി പറഞ്ഞ് നാണം കെടുത്തണം. അതിന് കഴിയാത്തവര്‍ ഡബ്ല്യുസിസി പോലുള്ള സംഘടനകളില്‍ പോയി പരാതിപ്പെടണം. അതിന് കാലതാമസമുണ്ടാകരുത്. ഇന്ന് കാലത്ത് നടന്ന സംഭവത്തിന് വൈകിട്ട് തന്നെ പോയി പരാതിപ്പെടണം. അല്ലാതെ സിനിമ മുഴുവന്‍ അഭിനയിച്ച് അതിന്റെ പൈസയും മേടിച്ച ശേഷം പരാതിപ്പെട്ടിട്ട് എന്ത് കാര്യം. – സ്വാസിക പറഞ്ഞു.
Post Your Comments