സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്’ ഒടിടി റിലീസിനൊരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘റോയ്’ ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ചിത്രം ഡിസംബർ ഒൻപതിന് സോണി ലിവിലൂടെ പ്രദർശനത്തിനെത്തും. ചിത്രീകരണം പൂർത്തിയായി ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് റോയ് റിലീസിനെത്തുന്നത്.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫുമാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സുനില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

Read Also:- ‘എഴുത്ത് കഴിഞ്ഞു, ആക്ഷൻ പറയാൻ കൊതിയാകുന്നു’: ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ

ജയേഷ് മോഹന്‍ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, ഗായകർ സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, നേഹ നായർ, റാഖിൽ ഷൗക്കത്ത് അലി, രാജേഷ്.

Share
Leave a Comment