ചെരുപ്പ് ഊരി മാറ്റി നടിയുടെ കാലില്‍ ചുംബിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ: വിമര്‍ശനം!

രാം ഗോപാല്‍ വര്‍മ എന്ന സംവിധായകനോട് അല്പം ബഹുമാനമുണ്ടായിരുന്നു അതെല്ലാം നഷ്ടമായി

പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ രാം ഗോപാല്‍ വര്‍മ്മ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച പുതിയ അഭിമുഖത്തിനു നേരെ വിമർശനം.

രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായി, സോഷ്യല്‍ മീഡിയ സെന്‍സേഷനായ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച. ‘ഡെയിഞ്ചര്‍റസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലില്‍ പങ്കുവച്ച അഭിമുഖത്തിന്റെ അവസാനം നടിയെ പോലും ഞെട്ടിച്ചു കൊണ്ടുള്ള സംവിധായകന്റെ പെരുമാറ്റമാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.

read also: ഞാൻ ഇപ്പോൾ മമ്മൂട്ടി ഫാനുമല്ലാ കെയ്താൻ ഫാനുമല്ല, അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോ മനസ്സിലായി: ഒമർ ലുലു

അഭിമുഖത്തില്‍ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ ചുവട്ടില്‍ തറയിലുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ അഷു റെഡ്ഢിയുടെ സമ്മതത്തോടെ കാല്‍ തൊടുകയും ചെരുപ്പ് ഊരി മാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞു രണ്ടാമതും നടിയുടെ കാലില്‍ ചുംബിക്കുകയും വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട് രാം ഗോപാല്‍ വര്‍മ്മ. നിന്നെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നു എന്നെല്ലാം സംവിധായകന്‍ പറയുന്നുണ്ട്. അവസാനം നടി രാം ഗോപാല്‍ വര്‍മ്മയെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി തന്റെ യൂട്യൂബ് ചാനലില്‍ സംവിധായകൻ പങ്കുവച്ച ഈ അഭിമുഖത്തിനു നേരെ നിരവധി വിമർശനമാണ് ഉയരുന്നത്. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകനോട് അല്പം ബഹുമാനമുണ്ടായിരുന്നു അതെല്ലാം നഷ്ടമായി. ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞനെ കാണിക്കണം കൗണ്‍സിലിങ് നല്‍കണം എന്നുമുള്ള കമന്റുകളും വരുന്നുണ്ട്.

Share
Leave a Comment