GeneralLatest NewsMollywoodNEWS

ഞാൻ ഇപ്പോൾ മമ്മൂട്ടി ഫാനുമല്ലാ കെയ്താൻ ഫാനുമല്ല, അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോ മനസ്സിലായി: ഒമർ ലുലു

ഞാന്‍ ഇപ്പോ എന്റെ ഫാനാണ്

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. മുൻപ് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ പറയാറുണ്ടായിരുന്നുള്ളുവെന്നും നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു താനെന്നും ഒമർ ലുലു പറയുന്നു.

read also: അന്ന് കടിച്ച പാട് ശരീരത്തില്‍ ഇപ്പോഴും ഉണ്ട്, ആ അഞ്ച് പേരും നല്ല രീതിയില്‍ അനുഭവിച്ചു: ഹണി

കുറിപ്പ് പൂർണ്ണ രൂപം,

ഞാന്‍ ഇപ്പോ എന്റെ ഫാനാണ് ?

Hyder Ali ആയിട്ട് interviewൽ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓൺലൈൻ പോർട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടത്✌️

ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ ന​​ഗർ എന്നിവയായിരുന്നു കൂടുതൽ കണ്ടിട്ട് ഉള്ളത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു.
‘അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ അതുകൊണ്ട് ഒരു തവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. പക്ഷെ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു.’

‘പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാൻ.

ലോക്ഡൗൺ കാലഘട്ടത്തിൽ വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുകആയിരുന്നല്ലോ.അപ്പോഴാണ് സത്യം പറഞ്ഞാൽ ഞാന്‍ എല്ലാം ഒന്ന് നിക്ഷപക്ഷമായി ചിന്തിച്ചത് എന്റെ വ്യൂസ് മൊത്തം മാറിയത് എന്ന്‌ വേണമെങ്കിൽ പറയാം.
ചെറുപ്പത്തിൽ എന്റെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോ മനസ്സിലായി,ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്.
ഞാൻ ഇപ്പോൾ മമ്മൂട്ടി ഫാനുമല്ലാ കെയ്താൻ ഫാനുമല്ലാ ഞാൻ ഇപ്പോ എന്റെ ഫാനാണ്.’

shortlink

Related Articles

Post Your Comments


Back to top button