വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കളാൻ’. മലയാളികളായ പാര്‍വതിയും മാളവിക മോഹനനുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ പറയുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഹൊഗനക്കൽ ഷെഡ്യൂൾ പൂർത്തിയായി. താരം തന്നെയാണ് ഈക്കാര്യം ട്വിറ്റലൂടെയാണ് അറിയിച്ചത്.
‘ഇന്ന് ഹൊഗനക്കൽ അടുത്ത് ‘തങ്കളാൻ’ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അവിടുത്തെ വെള്ളച്ചാട്ടം ഞങ്ങളെ മാടി വിളിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് എന്ന് കേട്ടപ്പോൾ തന്നെ ഞാൻ വെള്ളത്തിലേക്ക് ചാടി. എന്റെ സുഹൃത്തുക്കളെ ഞാൻ വെറുതെ വിടുവോ? കുറച്ച് പേര് ആദ്യം ചാടാൻ വിസമ്മതിച്ചുവെങ്കിലും ഞാൻ നിർബന്ധിച്ച് ഇറക്കി. പക്ഷെ അവസാനം അവർ വെള്ളത്തിൽ നിന്ന് തിരിച്ച് കേറാൻ സമ്മതിച്ചില്ല’ വിക്രം ട്വിറ്ററിൽ കുറിച്ചു
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.
Read Also:- സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു, പക്ഷേ ലഭിച്ചില്ല: ഐശ്വര്യ ലക്ഷ്മി
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുമ്പ് സൂചിപ്പിച്ചത്. ജി വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. അൻപറിവാണ് ആക്ഷൻ കൊറിയോഗ്രഫി.
പിആർഒ ശബരി.
இன்று ஒகேனக்கல் அருகில் #Thangalaan படப்பிடிப்பு.கடினமாக இருந்தது என்று சொன்னால் மிகையாகாது. தண்ணீர் வா வா என்று அழைத்தது.‘Pack-up’ என்று கேட்டதும் ஒரே குதி.. தண்ணீரில். என் நண்பர்களை விடுவேனா என்ன?!அய்யோ வேண்டாம் என்று பதறிய சிலர் கடைசியல் தண்ணீரை விட்டு வர மறுத்துதான் மிச்சம். pic.twitter.com/6NCiU6ezGQ
— Vikram (@chiyaan) December 5, 2022
Post Your Comments