വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്ത്!!‌ ജെയ്‌സന്റെ ഓര്‍മ്മകളെ നെഞ്ചിലേറ്റുമെന്ന് ചാക്കോച്ചന്‍

കൊച്ചി എളംകുളത്തെ ഫ്ളാറ്റിലായിരുന്നു ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ ഇളംകുളത്തെ ഓര്‍ത്ത് നടന്‍ കുഞ്ചാക്കോ ബോബന്‍. വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്തെന്നും നമുക്കുണ്ടായ നല്ല നാളുകള്‍, നമ്മള്‍ തരണം ചെയ്ത മോശം സമയങ്ങള്‍, നമ്മള്‍ നടത്തിയ യാത്രകൾ ഇവ ഓർമ്മിക്കുമെന്നും ചാക്കോച്ചണ് കുറിച്ചു.

‘ജെയ്‌സണ്‍ ഇളംകുളം, വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്ത്!!‌ നമുക്കുണ്ടായ നല്ല നാളുകള്‍, നമ്മള്‍ തരണം ചെയ്ത മോശം സമയങ്ങള്‍, നമ്മള്‍ നടത്തിയ യാത്രകള്‍…..ഓര്‍മ്മകളെ നെഞ്ചിലേറ്റും’- ഇങ്ങനെയായിരുന്നു താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

read also: ചരിത്ര കഥാപാത്രമായി വീണ്ടും അക്ഷയ് കുമാർ : ഛത്രപതി ശിവജിയായി വേഷമിടുന്ന ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’ പോസ്റ്റർ

കൊച്ചി എളംകുളത്തെ ഫ്ളാറ്റിലായിരുന്നു ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജമ്നാപ്യാരി, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ലവകുശ തുടങ്ങി ഒരുപിടി ചിത്രങ്ങൾ ഒരുക്കിയ സിനിമാ നിര്‍മാണ കമ്പനിയായ ആര്‍ ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്‌സണ്‍.

Share
Leave a Comment