പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് ഓടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: കൂട്ടിക്കല്‍ ജയചന്ദ്രന്‍

ഗതികേട് വരുമ്പോള്‍ ദൈവം പോലും പലതരം വിശ്വാസങ്ങളുടെയും പിറകെ പോകും!

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച കൃപാസനം പത്രവും സാക്ഷ്യം പറച്ചിലുമാണ്. സഹോദരന്റെ വിവാഹത്തിനായി പ്രാർത്ഥിച്ചതിനെക്കുറിച്ചു നടി ധന്യ മേരി വർഗീസ് പങ്കുവച്ചതിനു പിന്നാലെ നടിയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. അതിനു ശേഷം എല്ലാം തകര്‍ന്നു നില്‍ക്കുന്ന സമയത്ത് തന്നേയും കുടുംബത്തേയും മാതാവ് കരകയറ്റിയത് കൃപാസനത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രാര്‍ത്ഥിച്ചപ്പോളാണെന്നു വ്യക്തമാക്കി നടി അശ്വതിയും രംഗത്തെത്തി. ഇതിനെതിരെയും വിമർശനം ഉയർന്നുണ്ട്.

read also: എറണാകുളത്തെ എല്ലാ ബാറിലും കേറി അടിച്ചോണ്ടിരുന്നതാ, ഇപ്പോൾ ആ പ്രൈവസി ഒക്കെ പോയി: ധ്യാൻ ശ്രീനിവാസൻ

വിശ്വാസം രക്ഷിക്കട്ടെ! പക്ഷേ, ഈ വിമര്‍ശിക്കുന്നത് ആളാകാനുളള ഒരു ശ്രമം മാത്രമാണ്! ഗതികേട് വരുമ്പോള്‍ ദൈവം പോലും പലതരം വിശ്വാസങ്ങളുടെയും പിറകെ പോകും! പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് വരെ ഓടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എന്നെ ഡിസൈന്‍ ചെയ്ത പ്രകൃതിയില്‍ വിശ്വസിക്കുന്നു. എന്നായിരുന്നു നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ അശ്വതിയുടെ പോസ്റ്റിനു കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി അശ്വതിയുമെത്തി. ‘സാക്ഷ്യം പറഞ്ഞ വ്യക്തിയെ വല്ലാതെ കളിയാക്കുന്നു. അപ്പൊ ആലോചിച്ചു ഇതുപോലെ സംഭവം എന്റെ ജീവിതത്തില്‍ നടന്നതല്ലേ അതൊന്നു പങ്കുവെക്കാം’- എന്നായിരുന്നു അശ്വതിയുടെ മറുപടി.

‘100% യോജിക്കുന്നു.. എന്റെ ഒരു അനുഭവം പങ്കുവെച്ചു എന്നല്ലാതെ ഡെയിലി ഞാന്‍ ഈ പൊതിഞ്ഞുവെക്കാന്‍ പറയുന്ന പത്രം ഒന്നും വായിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഉടമ്പടി വെച്ചു പ്രാര്‍ത്ഥിച്ചിട്ടില്ല. അവിടുത്തെ മാതാവില്‍ മാത്രമേ വിശ്വാസം ഉണ്ടായിട്ടുള്ളൂ’- എന്നും അശ്വതി പറയുന്നുണ്ട്. ഇത് നിങ്ങളുടെ സത്യസന്ധമായ പറച്ചില്‍ ആവാം. പക്ഷേ, തട്ടിപ്പുകള്‍ ധാരാളമുണ്ടെന്നായിരുന്നു കൂട്ടിക്കല്‍ മറുപടി നൽകിയത്.

Share
Leave a Comment