താൻ ആദ്യം അഭിനയിച്ച ഹ്രസ്വചിത്രത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നുവെന്ന് നടൻ ആമീർ ഖാൻ. സംവിധായകൻ ബസു ഭട്ടാചാര്യയുടെ മകൻ ആദിത്യ ഭട്ടാചാര്യയാണ് ചിത്രം സംവിധാനം ചെയ്തതെന്നും ചിത്രത്തിലെ തന്റെ പ്രകടനം കണ്ട ഷബാന ആസ്മിയാണ് മാതാപിതാക്കളോട് ഇതേപ്പറ്റി പറയാൻ തുനിഞ്ഞതെന്നും ആമീർ പറഞ്ഞു.
‘സംവിധായകൻ ബസു ഭട്ടാചാര്യയുടെ മകൻ ആദിത്യ ഭട്ടാചാര്യ തന്റെ സഹപാഠിയായിരുന്നു. അദ്ദേഹം ഒരു ഹ്രസ്വചിത്രം നിർമ്മിക്കാൻ ആഗ്രഹിച്ചു. ഇൻഡസ്ട്രിയിൽ നല്ല ബന്ധങ്ങൾ ഉള്ളതിനാൽ വിക്ടർ ബാനർജിയും നീന ഗുപ്തയും ചിത്രത്തിൽ അഭിനയിച്ചു. ആമീറിനെയും ആദിത്യ തന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തി. രഹസ്യമായി ചിത്രീകരിച്ച ചിത്രം ഒരു നിശബ്ദ ചിത്രമായിരുന്നു’.
‘പിന്നീട് ഷബാന ആസ്മി സിനിമ കണ്ടപ്പോൾ തന്നെ അഭിനന്ദിക്കുകയും അച്ഛൻ താഹിർ ഹുസൈൻ ചിത്രം കാണട്ടെ എന്ന് പറയുകയും ചെയ്തു. ഞാൻ ചിത്രത്തിൽ അഭിനയിച്ചതായി മാതാപിതാക്കൾക്ക് അറിയില്ല, അവരോട് പറയരുതെന്നും ഷബാനയോട് അഭ്യർത്ഥിച്ചു. എന്നാൽ, പിന്നീട് ഇതേക്കുറിച്ച് മനസ്സിലാക്കിയ മാതാപിതാക്കൾ ആദ്യം മടിച്ചുവെങ്കിലും ഒടുവിൽ അവർ എന്നെ പിന്തുണച്ചു’ ആമീർ പറഞ്ഞു.
‘സലാം വെങ്കി’യാണ് ആമീറിന്റെ ഇനി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം. ഡിസംബർ ഒമ്പതിന് ചിത്രം പ്രദർശനത്തിനെത്തും. ഒരു ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജോളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിഎംഡി (ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി) എന്ന അവസ്ഥയുള്ള വെങ്കി എന്ന വ്യക്തിയുടെയും അയാളുടെ അമ്മയുടെയും കഥയാണ് സിനിമ പറയുന്നത്. വിശാൽ ജേത്വ വെങ്കിയാകുമ്പോൾ കജോൾ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ്. സിനിമയിൽ അതിഥി വേഷത്തിലാണ് ആമീർ ഖാൻ എത്തുന്നത്.
Post Your Comments