ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ വിമര്‍ശനവുമായി തെന്നിന്ത്യൻ താരം റാണ ദഗ്ഗുബതി. രാജ്യത്തെ ഏറ്റവും മോശമായ എയര്‍ലൈന്‍ അനുഭവം എന്നാണ് വിമാന സര്‍വീസിനെക്കുറിച്ച് നടൻ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം.
‘വിമാനത്തിന്റെ സമയത്തെ കുറിച്ച് ഇന്‍ഡിഗോയ്ക്ക് ഒന്നും അറിയില്ല. ലഗേജ് കാണാതായിട്ടും അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലുമില്ല. ഇന്‍ഡിഗോയുടെ ജീവനക്കാരോട് ചോദിച്ചാല്‍ അവര്‍ക്കും ഇതേക്കുറിച്ച് യാതൊരു അറിവുമില്ല.’- നടന് ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഇന്‍ഡിഗോ അധികൃതര്‍ എത്തി. അദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നുവെന്നും ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments