CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിനിമാ നിര്‍മ്മാതാവ് ജെയ്‌സണ്‍ എളംകുളം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രമുഖ സിനിമാ നിര്‍മ്മാതാവ് ജെയ്‌സണ്‍ എളംകുളം അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ജെയ്‌സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്‌ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്നപ്പോഴാണ് അകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു ജെയ്‌സണ്‍.

shortlink

Related Articles

Post Your Comments


Back to top button