മലയാളികൾക്ക് ഏറെ പരിചിതരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചതോടെ സമൂഹമാധ്യമത്തിൽ വിമർശനവും അധിക്ഷേപവും ഉയർന്നിരുന്നു. ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞോ എന്ന അന്വേഷണമാണ് കൂടുതൽ പേരും നടത്തിയത്. ഇപ്പോഴിതാ, ഗോപിയെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അമൃത.
read also: കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ചത് അത്ഭുതം!! നടി അശ്വതി
ഗോപിയുടെ കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോയാണ് അമൃത പങ്കുവെച്ചത്. ഇതിന്റെ ക്യാപ്ഷനില്‍ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്… ‘വിജയാനന്ത് മൂവിസ് ഗ്രാന്‍ഡ് റിലീസിനൊരുങ്ങുകയാണ്. ആദ്യത്തെ കന്നഡ ബയോപികാണ്. വളരെ സ്പെഷ്യലായി എന്റെ ഭര്‍ത്താവിന്റെ ആദ്യ കന്നഡ സിനിമ കൂടിയാണിത്. സിനിമയുടെ റിലീസിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ്.
‘ഓള് എബട്ട് മ്യൂസിക്’ എന്ന പേരില്‍ താന്‍ പുതിയതായി ഒരു ഷോ തുടങ്ങുകയാണെന്നും ആദ്യം ഭര്‍ത്താവില്‍ നിന്ന് തന്നെയാണ് തുടക്കമെന്നും അമൃത വീഡിയോയില്‍ പറയുന്നു.
Post Your Comments