CinemaLatest NewsNEWS

ഓസ്‌കാറിൽ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു: ആർആർആർ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആർആർആർ’ ഈ വർഷത്തെ ഓസ്കാർ എൻട്രിയായി തെരഞ്ഞെടുക്കാത്തതിൽ നിരാശയുണ്ടെന്ന് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. എന്നാൽ, അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി സ്വതന്ത്രമായി മത്സരിക്കുമ്പോൾ അക്കാദമിയിൽ തന്റെ സിനിമയ്ക്ക് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

‘അതെ, ഞാൻ നിരാശനായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, എനിക്ക് എന്റെ നിരാശ പ്രകടിപ്പിക്കാൻ കഴിയില്ല. ഓസ്‌കാറിൽ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഞങ്ങൾ ആർആർആർ രണ്ടാം ഭാഗം നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഞാൻ ഒരു തുടർഭാഗം എഴുതണമെന്ന് എന്റെ മകൻ(രാജമൗലി) ആഗ്രഹിക്കുന്നു. രാം ചരണും ജൂനിയർ എൻടിആറും അതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഫിക്ഷൻ കഥയായിരിക്കും അത്’ വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

Read Also:- എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സംവിധാനം, രണ്ട് വർഷത്തിനുള്ളിൽ തുടങ്ങണം: ബിനു പപ്പു

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആര്‍ആര്‍ആരില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button