കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി വിജയകുമാരി. നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന വിജയകുമാരി സീരിയലുകളിലും സിനിമയിലും സജീവമാണ്. ഒരിക്കല്‍ ബോംബെയില്‍ അഭിനയിക്കാന്‍ പോയപ്പോല്‍ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തെക്കുറിച്ചു എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ വിജയകുമാരി പങ്കുവച്ചു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞങ്ങളുടെ ആദ്യത്തെ നാടകമാണ്. നാടകത്തിന്റെ പേര് വിഷ സര്പ്പത്തിന് വിളക്ക് വെക്കരുത്. കെപിഎസിയാണ് നാടകം കളിക്കുന്നത്. ഇവിടെ നിന്നുള്ള ഒരു വിഭാഗത്തിന് അത് ശരിയല്ലെന്ന് തോന്നി. ഞങ്ങള്‍ നാടകം കളിക്കുന്ന സ്റ്റേജിന്റെ അപ്പുറത്തുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവരെ സ്വാധീനിച്ച് അവിടെ കയറിപ്പറ്റി അവര്‍. നാടകം തുടങ്ങിയ ശേഷം ബോംബെറിഞ്ഞു. ഞങ്ങളായിരുന്നു സ്റ്റേജില്‍ നിന്നത്. ബോംബ് സ്റ്റേജില്‍ വീണില്ല, മുന്നിലാണ് വീണത്. ബഹളമായി. ആള്‍ക്കാരൊക്കെ ഇറങ്ങി ഓടി.’
‘ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ഒന്നും പറ്റിയില്ല. എവിടെ നാടകം കളിച്ചാലും പാര്‍ട്ടിയുടെ ആള്‍ക്കാരുണ്ടാകുമല്ലോ. ഭാഗ്യത്തിന് അവര്‍ വന്നു. ആ പേരായിരുന്നു പ്രശ്നം. നാടകത്തില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. കേരളത്തില്‍ കളിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നായിരുന്നു അവര്‍ അവിടെ പറഞ്ഞത്. ഒടുവില്‍ കറന്റൊന്നും ഇല്ലാതെ പെട്രോമാക്സ് കത്തിച്ചു വച്ചാണ് ഞങ്ങള്‍ നാടകം കളിച്ചത്. 86 ലാണ് സംഭവം. അതിനെയൊക്കെ അതിജീവിച്ചത് എന്‍എന്‍ പിള്ള സാറിന്റെ നാടകങ്ങളാണ്. അദ്ദേഹം പറയുനുള്ളത് ഒന്നും നോക്കാതെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കാപാലിക എന്ന നാടകത്തില്‍ കാപാലികയുടെ വേഷത്തില്‍ അഭിനയിച്ചത് ഞാനായിരുന്നു’- വിജയകുമാരി പറഞ്ഞു.
Post Your Comments