
സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരത്തിന്റെ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഒരു നടന് എങ്ങനെ ആകരുതെന്ന് ഒരാള്‍ പഠിപ്പിച്ചു എന്നാണ് ജൂഡ് കുറിച്ചത്. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
‘ഒരു നടന് എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ’- എന്നായിരുന്നു ജൂഡിന്റെ കുറിപ്പ്. അതിനു പിന്നാലെ ആ നടന് ആരാണെന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.
പേര് പുറത്തുപറയാന്‍ തയാറാകാത്തതിന് ജൂഡിന് എതിരെയും ചിലർ വിമര്‍ശനം ഉയർത്തുന്നുണ്ട്. സിനിമക്കാര്‍ പേര് പോലും പറയാന്‍ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്മെയ്ല്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ കമെന്റും ലൈകും ഇടുന്ന ഞാന്‍ അടക്കമുള്ള എല്ലാരേം പതല് വെട്ടി അടിക്കണം- എന്നാണ് ഒരാളുടെ കമന്റ്. ഈ പറഞ്ഞ ‘ഒരാള്‍’ ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കള്‍ക്കില്ലേ? എന്നാണ് ഒരാളുടെ ചോദ്യം.
Post Your Comments