സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് മഹിമ. ലൊക്കേഷനില്‍ ഉണ്ടായ ഒരു അപകടത്തെക്കുറിച്ചും അന്നത്തെ സീരിയൽ അണിയറ പ്രവർത്തകർ തന്നോട് കാണിച്ച മോശം രീതിയെക്കുറിച്ചും നടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മഹിമ ലൊക്കേഷനില്‍ വച്ച് ഒരപകടമുണ്ടായ സംഭവം വെളിപ്പെടുത്തിയത്.
മഹിമയുടെ വാക്കുകൾ ഇങ്ങനെ,
‘രണ്ട് സീരിയല്‍ ലൊക്കേഷനില്‍ നിന്നും അപകടങ്ങളുണ്ടായിട്ടുണ്ട്. തിരിഞ്ഞു നോക്കാത്തൊരു അനുഭവമുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയിൽ കണ്ണിന് അപകടം പറ്റിയിരുന്നു. ഞാനും അമ്മയായിട്ട് അഭിനയിക്കുന്നൊരു സീനിയര്‍ ആര്ട്ടിസ്റ്റുമുണ്ടായിരുന്നു. തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം. ആ സമയം ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതാണ്. ഈ സമയത്ത് എവിടെ നിന്നോ മണ്ണില്‍ കിടന്നൊരു കേബിളിന്റെ വള്ളി കൊണ്ടു വന്ന് അഴ കെട്ടി വച്ചു. ഷൂട്ടിന്റെ സമയത്ത് ആക്ഷനിലും കട്ടിലുമാണല്ലോ നമ്മളുടെ ശ്രദ്ധ.’
read also: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
‘ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞതും ഈ കേബിള്‍ വന്ന് എന്റെ കണ്ണില്‍ അടിച്ചു. കണ്ണിന്റെ കൃഷ്ണ മണിയോട് ചേര്‍ന്നാണ് വന്ന് കൊണ്ടത്. കുറേ നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭയങ്കര പ്രശ്നം പോലെ. പക്ഷെ ഇതൊക്കെ നിസാരം സംഭവം എന്ന മട്ടില്‍ അവര്‍ വിട്ടു കളഞ്ഞു. പക്ഷെ എനിക്ക് കണ്ണ് തുറക്കാന്‍ തന്നെ ബുദ്ധിമുട്ടായി. കണ്ണ് ചുവന്നു. വെള്ളം വരാന്‍ തുടങ്ങി. ഒടുവില്‍ ഡോക്ടറെ കാണണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു. അങ്ങനെ വണ്ടി വിട്ടു തന്നു. ഞാനും അമ്മയും പോയി ഡോക്ടറെ കാണുകയും തിരികെ വരികയും ചെയ്തു. ആരും കൂടെ വന്നിരുന്നില്ല.
തിരിച്ച് വന്ന ശേഷം ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. വിശ്രമമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് എപ്പിസോഡുകളില്‍ അതിന്റെ ഇംപ്കാട് കാണാന്‍ സാധിക്കുമായിരുന്നു. എന്റെ കണ്ണ് ചുവന്നാണിരിക്കുന്നത്. ഒരുപാട് ആശുപത്രിയില്‍ പോയി. ഒടുവില്‍ കണ്ണിന്റെ സ്പെഷ്യലിസ്റ്റിനെ കാണിക്കേണ്ടി വന്നു. ഇന്നും കണ്ണിന് പ്രശ്നം വരാറുണ്ട്. അന്ന് തന്ന ആ മരുന്ന് കഴിക്കുമ്പോള്‍ മാത്രമേ മാറാറുള്ളൂ’- മഹിമ പറഞ്ഞു.
Post Your Comments