GeneralLatest NewsNEWSTV Shows

മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞപോലുണ്ടല്ലോ: അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം

ഈ ചിത്രത്തില്‍ കാണുന്നത് ഒരു മിഡില്‍ ക്ലാസ് സ്ത്രീയല്ലേ?

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതരായ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയിൽ സജീവമായ അശ്വതി ആരാധകരുടെ കമന്റുകൾക്ക് മറുപടി നല്‍കാറുണ്ട്. അശ്വതി ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രത്തിനു വിമർശനവുമായി ഒരാൾ എത്തി. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

read also: എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്തു, പിന്നാലെ ‘അറസ്റ്റും’: ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ പങ്കുവച്ച് ബാല

ഒരു പരിപാടിയ്ക്ക് വേണ്ടി തയ്യാറായ വേഷത്തിലായിരുന്നു അശ്വതി. ആര്‍ഭാടം കുറഞ്ഞ സാരിയും തോളത്തൊരു ബാഗും മിനിമല്‍ ആഭരണങ്ങളുമുള്ള ലുക്കിലാണ് അശ്വതി എത്തിയത്.

ഈ ചിത്രത്തില്‍ കാണുന്നത് ഒരു മിഡില്‍ ക്ലാസ് സ്ത്രീയല്ലേ? പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞപോലുണ്ടല്ലോ. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് സമാന്തയുടേത് പോലുള്ള കണ്‍പീലികള്‍ വേണോ? മുഖത്തെ പാടുകള്‍ മറച്ച്‌ ന്യൂഡ് ലിപ്സ്റ്റിക്ക് കൂടി ഇടേണ്ടതല്ലേയുള്ളൂ. ഇത് തീര്‍ത്തും നാടകീയമായി തോന്നുന്നു എന്നായിരുന്നു വിമര്‍ശനാത്മക മറുപടി.

അശ്വതി ഇതിന് മറുപടിയും നൽകി നൽകി. ‘ചിത്രത്തില്‍ ഞാന്‍ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ലൈറ്റുകള്‍ സജ്ജമായ സ്റ്റേജില്‍ റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദര്‍ഭം ആവശ്യപ്പെട്ടതനുസരിച്ച്‌ അല്‍പ്പം നാടകീയമാവുകയും ചെയ്തു’.

shortlink

Related Articles

Post Your Comments


Back to top button