മലയാളത്തിന്റെ പ്രിയ ഗായികമാരിൽ ഒരാളാണ് വൈക്കം വിജയലക്ഷ്മി. തന്റെ ജീവിതത്തിലെ സങ്കടങ്ങളെ പറ്റി നടി ഗൗതമി അവതാരകയായെത്തുന്ന സിനിഉലകം ചാനലിലെ പരിപാടിയിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം. എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയതെന്ന് വിജയലക്ഷ്മി പറഞ്ഞു. തന്റെ സ്വന്തം തീരുമാനമായിരുന്നു അതെന്നും ഗായിക വ്യക്തമാക്കി.
ഗായികയുടെ വാക്കുകൾ ഇങ്ങനെ,
‘സ്നേഹമെന്നാല്‍ ആത്മാര്‍ത്ഥമായിരിക്കണം. മുന്‍ ഭര്‍ത്താവ് സംഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്താലും നെഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്ടമല്ല. ഇത്ര മണിക്കൂര്‍ പാടാം, അതിന് ശേഷം പാടാന്‍ പറ്റില്ലെന്ന് പറയും. സാഡിസ്റ്റ് ആയിരുന്നു. ഞാന്‍ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും എന്റെയടുത്ത് നിന്ന് പിരിക്കാന്‍ നോക്കി. അതൊന്നും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞല്ലേ കല്യാണം കഴിച്ചതെന്ന് ഞാന്‍ ചോദിച്ചു’
read also: ആഗ്രഹിച്ചതെല്ലാം കിട്ടുകയാണെങ്കില്‍ പിന്നെ ദൈവത്തിന് എന്ത് വില? ജയസൂര്യയോട് ഒരമ്മ
‘നിങ്ങളുടെ കൂടെ കഴിയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ആ തീരുമാനം ഞാനെടുത്തതായിരുന്നു. ആരും എന്നോട് പറഞ്ഞതല്ല. എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. സംഗീതത്തിനാണ് പ്രാധാന്യം. സംഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല. അത് വിടണം’
‘പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ സഹിക്കും. വളരെ വേദനിച്ചാല്‍ ആ പല്ല് പറിച്ച് കളയണം. ആളുകള്‍ എന്ത് വിചാരിക്കും എന്ന് ഞാന്‍ ആലോചിക്കാറില്ല. എന്ത് വിചാരിച്ചാല്‍ എന്താണ്. നമ്മളുടെ ജീവിതം അല്ലേ. കുറച്ച് അഡ്ജസ്റ്റ് ചെയ്യ് എന്ന് അമ്മ പറയുമായിരുന്നു. എനിക്ക് പറ്റുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.’-ഗായിക വ്യക്തമാക്കി
Post Your Comments