തനിക്ക് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നതെന്ന് നടൻ ഷമ്മി തിലകൻ. ഡബ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പാടുപെട്ടത് ദേവാസുരത്തിലെ നെപ്പോളിയന് വേണ്ടിയാണെന്നും ചിത്രത്തിൽ തെറ്റായിട്ടുള്ള ഡയലോഗുകളാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.
‘ചുമ്മാ വന്ന് എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെ ഒന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി എടുത്ത് ഭാവത്തില്‍ പറയുക എന്നുള്ളതാണ് എന്റെ ജോലി. എനിക്ക് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ഡബ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ദേവാസുരത്തിലെ നെപ്പോളിയന് വേണ്ടിയാണ്’.
‘എന്തൊരു തെറ്റായിട്ടുള്ള ഡയലോഗുകളാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയാമോ. ഞാന്‍ അതിന്റെ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി. ലിപ് സിങ്ക് ആയി പോവുക എന്നതാണ് അവർക്ക് വേണ്ടത്. ലിപ് സിങ്ക് ആയി പോയി കഴിഞ്ഞാൽ ഒരിക്കലും സിനിമയുമായി മാച്ചാവില്ല. സൗണ്ട് മോഡുലേഷൻ കറക്റ്റ് ആയി കൊണ്ടുവരാൻ പറ്റില്ല’.
Read Also:- യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ
‘ആ ഭാവം വരുത്താനും പറ്റില്ല. സിനിമ കാണുന്ന രസത്തിൽ ലിപ് സിങ്കോന്നും ആളുകൾ ശ്രദ്ധിക്കില്ല. സീൻ ഒന്നും റീവൈൻഡ് അടിച്ചു ആരും കാണാൻ പോവുന്നില്ലലോ. സിനിമ എന്ന് പറയുന്നത് ചീറ്റിങ്ങാണ്. അങ്ങനെ ഒരു സംഭവം ഇല്ലല്ലോ. ആളുകളിലേക്ക് സിനിമ തോന്നിക്കുകയാണ് ചെയ്യുന്നത്. ആ ചീറ്റിംഗ് എത്രത്തോളം തന്മയത്വത്തോടെ ചെയ്യുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്’ ഷമ്മി തിലകൻ പറഞ്ഞു.
Leave a Comment