യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ. 2018ൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ‘എന്നാലും ശരത്?’ എന്ന ചിത്രമാണ് ബാലചന്ദ്ര മേനോൻ ഡിജിറ്റൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്സിലൂടെ ഡിസംബർ 9നാണ് ചിത്രം റിലീസിനെത്തുന്നത്.
എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ആരംഭത്തിൽ തന്നെ അവൾ മരണപ്പെടുന്നു. കൊലപാതക സൂചനകൾ ലഭിക്കുന്ന പൊലീസ് കേസ് അന്വേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ലാഷ്ബാക്ക് രംഗങ്ങൾ. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Read Also:- വിക്കി കൗശലിന്റെ ‘സാം ബഹദുര്‍’ പ്രദർശനത്തിനൊരുങ്ങുന്നു
ചിത്രത്തിന്റെ കഥ-തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബാലചന്ദ്ര മേനോനാണ്. തില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ നിത്യം നഷ്, ചാർളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ അഖിൽ വിനായക് തുടങ്ങിയവവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Post Your Comments