Uncategorized

ഗോൾഡ് ഒരു അൽഫോൻസ് പുത്രൻ സിനിമയാണ്, അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല: ബാബുരാജ്

അൽഫോൻസ് പുത്രന്റെ സിനിമകളെല്ലാം എഡിറ്റിംഗ് ടേബിളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് നടൻ ബാബുരാജ്. തിരക്കഥ അനുസരിച്ച് മാത്രം സിനിമ എടുക്കുന്ന ഒരാളല്ല അൽഫോൻസ് പുത്രൻ എന്നും ഷൂട്ടിംഗ് സമയത്ത് നമ്മൾ കൈയിൽ നിന്ന് എന്തെങ്കിലും ഇട്ട് പറയുന്നത് അൽഫോൻസ് കട്ട് ചെയ്യാതെ എടുക്കുമെന്നും താരം പറയുന്നു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു.

‘ഗോൾഡ് ഒരു അൽഫോൻസ് പുത്രൻ സിനിമയാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കാരണം, അൽഫോൻസിന്റെ സിനിമകൾ അങ്ങനെയാണ്. ഷൂട്ടിംഗ് സമയത്ത് ഞങ്ങൾ സ്ക്രിപ്റ്റിലുള്ള ഡയലോഗുകൾ പറഞ്ഞ ശേഷം അൽഫോൻസ് കട്ട് പറയില്ല. അപ്പോൾ നമ്മൾ കൈയിൽ നിന്ന് എന്തെങ്കിലും ഇട്ട് പറയും അത് അൽഫോൻസ് കട്ട് ചെയ്യാതെ എടുക്കും. അതെല്ലാം സിനിമയിൽ അൽഫോൻസ് ഉപയോഗിച്ചിട്ടുണ്ട്‌’.

‘പിന്നെ ഡബ് ചെയ്യാൻ പോയപ്പോൾ ഞാൻ ചോദിച്ചു ഇത് നമ്മൾ വെറുതെ എടുത്തത് അല്ലെ എന്ന്. അപ്പോൾ അത് നന്നായിട്ടുണ്ടെന്നായിരുന്നു അൽഫോൻസിൻറെ മറുപടി. അൽഫോൻസ് പുത്രന്റെ സിനിമകളെല്ലാം എഡിറ്റിംഗ് ടേബിളിൽ നിന്നാണ് ഉണ്ടാകുന്നത്’, ബാബുരാജ് പറയുന്നു.

Read Also:- ‘മറ്റുള്ളവര്‍ക്കായി എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നു, അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു’

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോൾഡ് ഡിസംബർ ഒന്നിനാണ് പ്രദർശനത്തിനെത്തിയത്. ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button