Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ

ചെന്നൈ∙ ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മധുമോഹന്റെ മറുപടി. പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചതായി ചില പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ മറുപടി നൽകുന്നത് മധു മോഹൻ തന്നെ. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺ കോൾ തുടങ്ങേണ്ട അവസ്ഥയാണ് മധു മോഹന് വന്നു ചേർന്നത്.

‘ഞാൻ മരിച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുകയാണ്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ ചെയ്ത വാർത്തയാണിത്. ഇതിനു പിന്നാലെ പോകാൻ എനിക്കു സമയമില്ല. അവർ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാൻ ജീവനോടെ ഉണ്ടെന്ന് ആളുകൾ അറിയുമല്ലോ’– മധു മോഹൻ പറഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ്സ് കൂടുമെന്നാണ് പറയുന്നത് – മധു മോഹൻ പറയുന്നു.

ചെന്നൈയിൽ താമസിച്ചു വരുന്ന മധു മോഹൻ ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു വരുകയാണ്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷൻ താരമായ മധുമോഹൻ, പല ജനപ്രിയ പരമ്പരകളുടെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. മലയാളത്തിൽ ആദ്യമായി മെഗാ സീരിയലുകൾ അവതരിപ്പിച്ചു വൻ വിജയം നേടിയിട്ടുള്ള മധു മോഹൻ, ദൂരദർശനു വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിർമിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button