സിനിമാ സംവിധായകൻ എം. ആർ. അനൂപ് രാജ് സംവിധാനം ചെയ്ത “നാഗപഞ്ചമി” മ്യൂസിക് വീഡിയോയുടെ പ്രകാശനം ദിവ്യശ്രീ. ഉമാദേവി അന്തർജനം (മണ്ണാറശാല അമ്മ)നിർവഹിച്ചു. അപൂർവ്വമായാണ് മണ്ണാറശാല അമ്മ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ,സംവിധായകൻ എം. ആർ. അനൂപ് രാജ്, ഗായകൻ സജിത് ചന്ദ്രൻ, ഛായാഗ്രഹകൻ രാരിഷ്, പി.ആർ.ഒ അയ്മനം സാജൻ, അഭിനേതാക്കൾ ആയ ഏബിൾമോൻ,വൈഷ്ണവി, ഷിബു പരവൂർ, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കുമാർ , ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.
സുവർണ മനുവാണ് ഗാനരചന . സംഗീതം ജയേഷ് സ്റ്റീഫൻ നിർവ്വഹിച്ചു.ആലാപനം – സജിത് ചന്ദ്രൻ ,സുവർണ മനു. സെവൻ വേണ്ടേഴ്സിൻ്റ ബാനറിൽ രതീഷ് കുറുപ്പ്, നിജിൻ പി.ആർ, രാജേഷ് ഗോപാല കൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നാഗപഞ്ചമി”യുടെ ഛായാഗ്രഹണം – രാരിഷ്, എഡിറ്റിംഗ് – എ.യു.ശ്രീജിത്ത് കൃഷ്ണ, ആർട്ട് – സുവർണ മനു, മേക്കപ്പ് – ശരത് നെടുമങ്ങാട്, അസോസിയേറ്റ് ഡയറക്ടർ -ജിനി പി.ദാസ് ,രാജേഷ് കുമാർ, അസോസിയേറ്റ് ക്യാമറ – മനുമോഹൻദാസ്, ഹെലികാം – ജിത്തു പീറ്റർ, പോസ്റ്റർ ഡിസൈൻ – പി.ഡിസൈൻ,സ്റ്റിൽ -ജോഷ് തംബുരു ,പി.ആർ.ഒ- അയ്മനം സാജൻ.
റെനെ നായർ, ഏബിൾ മോൻ, സ്നേഹേന്ദു, ബിജു നെട്ടറ, ഷിബു പരവൂർ ,അദിതി, വൈഷ്ണവി, ഹൃദ്യസജിത്ത്, സനുഷ, ആര്യൻ, വിസ്മയ, ഭരത് ,രാമചന്ദ്രൻ പിള്ള, രത്നമ്മ നെട്ടറ, സന്ദീപ് കൃഷ്ണ, മനു, സജിത് ചന്ദ്രൻ ,ശ്രീറാം ഭട്ടതിരി, സതീശൻ എന്നിവർ അഭിനയിക്കുന്നു.
നാഗദൈവങ്ങൾക്ക് വിശേഷപ്പെട്ട ദിവസമായ നാഗപഞ്ചമിയുമായി ബദ്ധപ്പെട്ട ആദ്യത്തെ മ്യൂസിക് ആൽബമാണ് നാഗപഞ്ചമി . ഡിസംബർ 2 വെള്ളിയാഴ്ച ഈസ്റ്റ് കോസ്സ് ചാനലിലൂടെ ആൽബം റിലീസ് ചെയ്യും.
പി.ആർ.ഒ- അയ്മനം സാജൻ
Post Your Comments