തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ട, വിവാഹദിവസം പോലും ബോഡി ഷെയ്മിങ്ങിന് ഇരയായി: മഞ്ജിമ മോഹന്‍

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല

ബാലതാരമായി മലയാള സിനിമയിൽ എത്തുകയും യുവ താരങ്ങളുടെ നായികയായി തിളങ്ങുകയും ചെയ്ത നടിയാണ് മഞ്ജിമ മോഹൻ. തെന്നിന്ത്യൻ യുവതാരം ഗൗതം കാർത്തിക്കുമായുള്ള മഞ്ജിമയുടെ വിവാഹം ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. മൂന്നു വർഷത്തെ പ്രണയത്തിന് പിന്നാലെയാണ് വിവാഹം. ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വിവാഹദിവസം പോലും താന്‍ ബോഡി ഷെയ്മിങ്ങിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജിമ.

read also: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’: റിലീസിനൊരുങ്ങി

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നു മഞ്ജിമ പറഞ്ഞു. ‘വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല’.- ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു.

Share
Leave a Comment