GeneralLatest NewsNEWSTollywood

യശോദയ്ക്ക് എതിരായ കേസ് പിന്‍വലിച്ചു

ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി

തെന്നിന്ത്യന്‍ താരം സാമന്ത പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് യശോദ. ചിത്രത്തിനെതിരെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി നല്‍കിയ പരാതിപിൻവലിച്ചു ചിത്രത്തിലൂടെ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. തുടർന്ന് സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ ആയിരുന്നു. സിനിമയില്‍ നിന്ന് ആശുപത്രിയുടെ പേര് നീക്കം ചെയ്തതോടെയാണ് കേസ് അവസാനിച്ചത്.

read also: ആ അഡ്രസ് കിട്ടിയില്ലായിരുന്നെങ്കിൽ ഞാന്‍ സൈന്യത്തില്‍ ചേരുമായിരുന്നു: ഉണ്ണി മുകുന്ദന്‍

യശോദയുടെ നിര്‍മ്മാതാവും ശിവലെങ്ക കൃഷ്ണ പ്രസാദും ഇവിഎ ഐവിഎഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടറും നടത്തിയ പത്രസമ്മേളനത്തില്‍ കേസ് കോടതിയില്‍ നിന്ന് പിന്‍വലിച്ചതായി അറിയിച്ചു. സിനിമയില്‍ നിന്ന് ആശുപത്രിയുടെ പേര് നീക്കം ചെയ്തതായും പുതിയ തിരുത്തിയ പതിപ്പ് ഉടന്‍ വിതരണക്കാര്‍ക്ക് അയയ്‌ക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

വാടകഗര്‍ഭധാരണത്തെക്കുറിച്ച്‌ പറയുന്ന ചിത്രത്തില്‍ ഇവിഎ സറോഗസി ക്ലിനിക്കിനെക്കുറിച്ചുള്ള പരാമർശം ആശുപത്രിയെ മോശമായി ബാധിച്ചുവെന്നാണ് അധികൃതരുടെ പരാതി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായാണ് ചിത്രത്തെ കാണിക്കുന്നത്. തുടര്‍ന്ന് നൽകിയ പരാതിയിൽ ഹൈദരാബാദ് സിവില്‍ കോടതി ആശുപത്രിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്തയ്ക്കൊപ്പം ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, മുരളി ശര്‍മ തുടങ്ങിയവർ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button