മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ് പൃഥ്വിരാജുവും സുപ്രിയ മേനോനും. സൂപ്പര്‍താരമായ പൃഥ്വിരാജിനെയല്ല താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്ന് തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍. മുംബൈയില്‍ തനിക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുകയും, റോഡരികിലിരുന്ന് ചായ കുടിക്കുകയും ചെയ്ത സുഹൃത്തിനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്ന് സുപ്രിയ ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
സുപ്രിയ മേനോന്റെ വാക്കുകള്‍ ഇങ്ങനെ,
‘താരകുടുംബമാണ് പൃഥ്വിരാജിന്റേതെന്നൊന്നും അന്ന് ആലോചിച്ചിട്ടില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രിനിവാസ് ജെയിന്‍ മലയാള സിനിമകളെ കുറിച്ചൊരു സ്‌റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് തന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എം അല്ലാതെ മറ്റൊരു നടനെ കുറിച്ചുപോലും അന്നറിയില്ല.
സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ടു പറഞ്ഞു, മലയാളത്തിലെ ഒരു യുവതാരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ചുനോക്കൂ, ഉപകാരപ്പെടുമെന്ന്. ഞാന്‍ വിളിച്ചു. ആ ഒറ്റ കോളാണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല. പക്ഷേ ഞാനും പൃഥ്വിയും കൂട്ടുകാരായി. പയ്യെപയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങി.
തിരക്കിനിടയ്‌ക്കും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികില്‍ നിന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്‌തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേ കുറിച്ച് ഒരുപാട് സംസാരിക്കും. നാലു വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്ത് നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെയല്ല’.
Post Your Comments