GeneralKollywoodLatest NewsNEWS

പണത്തോടുള്ള ആര്‍ത്തിയല്ല, പെട്രോള്‍ അടിക്കാന്‍ പൈസയില്ല: സമ്മാനമായി ലഭിച്ച കാർ തിരികെ നൽകിയതിനെക്കുറിച്ചു പ്രദീപ്

അടുത്ത മൂന്ന് വര്‍ഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു

ജയം രവിയെ നായകനാക്കി കോമാളി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് പ്രദീപ് രംഗനാഥന്‍. ലവ് ടുഡേ എന്ന കൊച്ചു ചിത്രത്തിലൂടെ വീണ്ടും തെന്നിന്ത്യയെ അമ്പരപ്പിക്കുകയാണ് ഈ സംവിധായകൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കോമാളി എന്ന ചിത്രത്തിന് പിന്നാലെ നിര്‍മാതാവ് ഒരു കാര്‍ സമ്മാനിച്ചെങ്കിലും അത് താന്‍ സ്വീകരിച്ചില്ലെന്നും അതിനുള്ള കാരണവും പ്രദീപ് തുറന്നു പറഞ്ഞതാണ്.

കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് താൻ പറഞ്ഞത്. കാറില്‍ പെട്രോള്‍ അടിക്കാന്‍ പണമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നതെന്നും കഴിഞ്ഞ മൂന്നു വര്‍ഷം താന്‍ ജീവിച്ചത് ഈ പൈസകൊണ്ടാണെന്നും പ്രദീപ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

read also: രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട്: നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെങ്കിലും ഞാന്‍ അത് തിരികെ നല്‍കി. അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക എനിക്ക് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു. അടുത്ത മൂന്ന് വര്‍ഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു.- പ്രദീപ് പറഞ്ഞു.

shortlink

Post Your Comments


Back to top button