മലയാളത്തിന്റെ യുവ സംവിധായകനും നടനുമാണ് പൃഥ്വിരാജ്. താരത്തെക്കുറിച്ചു എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കുറിപ്പ് പൂർണ്ണ രൂപം
തലയിലേറ്റി നടന്നവർ എത്ര വേഗത്തിലാണ് പൃഥ്വിയെ താഴേയ്ക്ക് ഇട്ടത്. ! ഇന്നലെ വരെ നിവർന്നു നിന്ന നട്ടെല്ല് എത്ര വേഗത്തിലാണ് വളഞ്ഞുപോയെന്ന് അവർ കണ്ടു പിടിച്ചത്! എന്താല്ലേ? എല്ലാം ഒരൊറ്റ നിമിഷം കൊണ്ട്, ഒരൊറ്റ പ്രവൃത്തി കൊണ്ട് കീഴ് മേൽ മറിഞ്ഞു. സംഭവം എന്താന്നല്ലേ? കടുവ സിനിമയുടെ നൂറ് ദിവസത്തിൻ്റെ വിജയാഘോഷത്തിൽ ഷാജി കൈലാസ് എന്ന ഹിറ്റ് മേക്കർ സംവിധായകൻ്റെ കാലിൽ തൊട്ട് വണങ്ങി എന്ന കൊടും പാതകം ചെയ്ത പൃഥ്വിരാജ് അങ്ങനെ കേരളത്തിലെ പൊക കം പുരോഗമനവാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു.
read also: ‘എന്നോടൊപ്പം നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന് തീരുമാനിച്ചത്, അല്ലാതെ താരത്തെയല്ല’: സുപ്രിയ
വാര്യൻകുന്നൻ ആവാൻ പൃഥ്വി റെഡി ആയപ്പോൾ അങ്ങേര് ഇവറ്റകൾക്ക് Attitude King ആയിരുന്നു ! !
സേവ് ലക്ഷദ്വീപ് ക്യാംപയിനുമായി ഇറങ്ങിയപ്പോൾ അങ്ങേര് ഇവറ്റകൾക്ക് Saviour ആയിരുന്നു ! !
ഒരു വെൽ പ്ലാൻഡ് – അറേഞ്ച്ഡ് ഡ്രാമ നടന്നത് കണ്ട് Revolution is home grown എന്ന് ക്വാട്ട് ചെയ്ത് പോസ്റ്റ് ഇട്ടപ്പോൾ അങ്ങേര് ഇവറ്റകൾക്ക് Gallant guy ആയിരുന്നു ! !
ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല എന്ന് വെള്ളിത്തിരയിൽ ടിയാൻ്റെ കഥാപാത്രം പറഞ്ഞപ്പോൾ അങ്ങേര് ഇവറ്റകൾക്ക് Man with brain and backbone ആയിരുന്നു ! !
എന്നാൽ സ്വന്തം പ്രവൃത്തി മണ്ഡലത്തിലെ, തൊഴിൽ മേഖലയിലെ ഗുരുതുല്യനായ ഒരു ഹിറ്റ് മേക്കറെ ഒന്ന് വണങ്ങിയതിൻ്റെ പേരിൽ അയാൾ ഒരു Antediluvian ആയ ഷോമാനും കച്ചവടക്കാരനായ വെറും സിനിമാക്കാരനുമായി മാറിയിരിക്കുന്നു. ആഹാ! എത്ര മനോഹരമായ ആചാരങ്ങൾ!
പൃഥ്വിരാജിന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ അല്ലേ എന്താണ് യഥാർത്ഥ ഫാസിസമെന്ന് ; എന്താണ് real intolerance എന്ന്!! ഭാരതീയമായ എന്ത് സംസ്കാരത്തെയും സനാതാനമായ എന്ത് ആചാരത്തെയും ചവിട്ടിത്തേയ്ക്കുമ്പോൾ കിട്ടുന്ന വ്യാജ കൈയ്യടികളും പാഴ് സ്തുതികളും കണ്ട് ഫേക്ക് ലിബറിലിസത്തിൻ്റെ പിന്നാലെ പോകുന്ന ഏതൊരാളും മനസ്സിലാക്കുക അവർക്ക് നിങ്ങൾ വെറുമൊരു ഇര മാത്രമാണ് എന്ന സത്യം. അതായത് അവരിട്ടു തന്ന bait ൽ കൊത്തിയ വെറും ഇരകൾ! !
Post Your Comments