CinemaLatest NewsNEWS

സൂര്യയുടെ ‘ജയ് ഭീം’ രണ്ടാം ഭാഗം ഒരുങ്ങുന്നു

യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. നിര്‍മ്മാതാവ് രാജശേഖരാണ് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചന നൽകിയത്.

ജയ്ഭീമിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു രാജശേഖറിന്റെ പ്രതികരണം. ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പരോരമ വിഭാഗത്തില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയത്. 1993ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചു.

Read Also:- ‘ആദരിച്ചവരെ അപമാനിച്ച ഐഎഫ്എഫ്കെ ജൂറി ചെയർമാൻ മാപ്പു പറയണം’ കശ്മീർ ഫയൽസിൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി താരം ലിജോമോള്‍ ജോസും ശക്തമായ വേഷം അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button