GeneralLatest NewsMollywoodNEWS

‘കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല, 16 വര്‍ഷമായി ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഇല്ല’ : മനോജ് കെ ജയന്‍

ഒരുപാട് പേടിച്ച്‌ ചെയ്ത സിനിമയാണ് അനന്തഭദ്രം

മലയാളത്തിന്റെ പ്രിയ താരമാണ് മനോജ് കെ ജയൻ. നായകനായും വില്ലനായും തിളങ്ങിയ മനോജ് കെ ജയന്‍ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോള്‍ അനന്തഭദ്രം എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.ആ ചിത്രത്തിന് ശേഷം താന്‍ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതിനെ കുറിച്ചും താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നു.

read also: സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ നിങ്ങള്‍ വായ തുന്നിക്കെട്ടണം:   സംവിധായകന് മറുപടിയുമായി അനുപം ഖേര്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സത്യം പറഞ്ഞാല്‍ ഞാന്‍ പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് പേടിച്ച്‌ ചെയ്ത സിനിമയാണ് അനന്തഭദ്രം. ഓരോ ഷോട്ട് കഴിയുമ്ബോഴും സന്തോഷ് ശിവന്‍ വിശ്രമിച്ചോളൂ ലൈറ്റപ്പ് ചെയ്യട്ടെയെന്ന് പറയും. അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം സ്പീഡാണ് അദ്ദേഹം.

നല്ല കഴിവുള്ള മനുഷ്യമാണ്. ഒന്ന് ഇരിക്കാന്‍ പോലും സമ്മതിക്കാതെയാണ് സന്തോഷേട്ടന്‍ ആ സിനിമ എടുത്തത്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച്‌ സീരിയസായി എവിടെയെങ്കിലും മാറിയിരിക്കും,’

നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോള്‍ അടിച്ച്‌ പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും. ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല. എന്റെതായ സ്ഥലത്ത് ഇരുന്നിട്ടുള്ള പരിപാടി ആയിരുന്നു. ഞാന്‍ മാത്രം. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. മോള്‍ ഒരു ഒന്നിലോ രണ്ടിലോ ഒക്കെ ആയപ്പോഴാണ് അത്. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഇല്ല’

shortlink

Related Articles

Post Your Comments


Back to top button