
പ്രിയ താരങ്ങളായ മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട്, നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നം സംവിധാനം ചെയ്ത ‘കടല്‍’ എന്ന സിനിമയിലൂടെയാണ് ഗൗതമിന്റെ അരങ്ങേറ്റം. ‘രംഗൂണ്‍’, ‘ഇവന്‍ തന്തിരന്‍’, ‘മിസ്റ്റര്‍ ചന്ദ്രമൗലി’ തുടങ്ങിയ സിനിമകളിലും ഗൗതം പ്രധാന വേഷത്തിലെത്തി.
Read Also:- ‘അൽഫോൻസ് പുത്രനോ.. അതാരാ’?: തിയേറ്ററിലേക്ക് വാ, അപ്പോൾ മനസിലാകുമെന്ന് സംവിധായകൻ
കഴിഞ്ഞ മാസമാണ് ഗൗതം കാര്‍ത്തികുമായി പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നുമുള്ള വിവരം മഞ്ജിമ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി ഗൗതം വന്നുവെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറഞ്ഞിരുന്നു. ‘ദേവരാട്ടം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Post Your Comments