GeneralLatest NewsMollywoodNEWS

ഏറ്റവും പ്രിയപ്പെട്ടവള്‍ യാത്രയായി, നീ ഞങ്ങള്‍ക്കെല്ലാമായിരുന്നു: വേദന പങ്കുവച്ച് ഗോപി സുന്ദറും അഭയയും

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ എന്റെ കൂടെയുണ്ട്.

പല താരങ്ങളും ജീവനായി സ്നേഹിച്ച വളര്‍ത്തുമൃഗങ്ങള്‍ വിടപറയുന്ന വേദന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പന്ത്രണ്ടു വര്ഷം തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഹിയാഗോയുടെ വേര്പാടിനെക്കുറിച്ചു ഹൃദയ സ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും അഭയ ഹിരണ്മയിയും.

‘വളരെയധികം മനോവിഷമത്തോടെയാണ് ഇതെഴുതുന്നത്. എന്റെ വിഷമം ആര്‍ക്കെങ്കിലും മനസ്സിലാകുമോ എന്നറിയില്ല. എന്റെ കുടുംബാംഗങ്ങളിലൊരാള്‍, അവളെ ഒരു വളര്‍ത്തു മൃഗം എന്ന രീതിയില്‍ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങളില്‍ ഒരാളായിരുന്ന അവള്‍ ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ എന്റെ കൂടെയുണ്ട്. ഒരുപക്ഷെ എന്നേക്കാളും അവളായിരിക്കാം എല്ലാം ഓര്‍ക്കുന്നുണ്ടാവുക. ചെന്നൈ മറീന ബീച്ചിലൂടെയുളള അവളുടെ ആദ്യ ചുവടുകള്‍, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അവളുടെ ചെറിയ പേടികളെല്ലാം ഞാന്‍ മാറ്റിയെടുത്തു. എനിക്കെന്ന പോലെ എന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. എന്നും എന്റെ ഹൃദയത്തില്‍ ഒരിടം അവള്‍ക്കായുണ്ട്. നീ എന്നും സ്നേഹിക്കപ്പെടുകയും ഓര്‍മിക്കപ്പെടുകയും ചെയ്യും. സ്വര്‍ഗത്തില്‍ ഒരു വീട് കണ്ടെത്താന്‍ നിനക്ക് സാധിക്കട്ടെ’- ഗോപി സുന്ദർ കുറിച്ചു.

read also:ടൊവിനോ ത്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു

ഗായിക അഭയ ഹിരണ്‍മയിയും ഹിയാഗോയുടെ വേർപാടിന്റെ വേദന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ സര്‍വ്വസ്വവും. ഞങ്ങളുടെ അമ്മ, രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഹിയാഗോ. ഞങ്ങളെ നല്ലവണ്ണം നോക്കിയതിന് നന്ദി. ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. വികാരങ്ങള്‍ക്കും വാക്കുകള്‍ക്കും മുകളിലാണ് നീ. എനിക്ക് അറിയാം മറ്റൊരു ലോകത്ത് നീ നിന്റെ അച്ഛനുമായി സംസാരിക്കുകയായിരിക്കും എന്നത്. നീ ഇപ്പോഴും ഒരു മനുഷ്യനാണോ നായക്കുട്ടിയാണോ എന്ന് പോലും എനിക്ക് ഒറപ്പില്ല. പക്ഷെ ഒന്നുറപ്പാണ് നീ ഞങ്ങള്‍ക്കെല്ലാമായിരുന്നു’- അഭയ കുറിച്ചു.

ആരാധകര്‍ ഉള്‍പ്പെടെ താരങ്ങളായ അനുശ്രീ, ശബരീഷ് പ്രഭാകര്‍, അമൃത സുരേഷ് എന്നിവരും ഇവരുടെ ദുഖത്തില്‍ പങ്കുവചേര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button