GeneralKollywoodLatest NewsNEWS

‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്? ഭർത്താവിനെ ട്രോളുന്നവരെക്കുറിച്ചു ശ്രിയ ശരൺ

അദ്ദേഹം എന്നെയും ഞാൻ അ​ദ്ദേഹത്തേയും ഗൂഗിൾ ചെയ്യാറില്ല.

തെന്നിന്ത്യൻ താര സുന്ദരി ശ്രിയ ശരൺ തനിക്കും ഭർത്താവിനും നേരേയുള്ള ട്രോളുകളെക്കുറിച്ചു തുറന്നു പറയുന്നു. വിദേശിയായ ആൻഡ്രിയ യാണ് താരത്തിന്റെ ഭർത്താവ്. തന്റെ ഭർത്താവിന്റെ നിറത്തെ കുറിച്ച് പറഞ്ഞത് ചൊടിപ്പിച്ചുവെന്ന് ശ്രിയ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്?’ എന്ന ട്രോൾ ഭർത്താവായ ആൻഡ്രിയെ വേദനിപ്പിച്ചു. അതിന് ശേഷം സോഷ്യൽ മീഡിയ കമന്റുകൾ ഒഴിവാക്കിയതായി ശ്രിയ പറയുന്നു.

read also: കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം: മറുപടിയുമായി ഗൗരി കൃഷ്ണന്‍

അഭിമുഖത്തിൽ നടിയുടെ വാക്കുകൾ ഇങ്ങനെ,

‘തമാശയാണെങ്കിൽ, ആൻഡ്രി വായിക്കുകയും ഞങ്ങൾ ചിരിച്ചു തള്ളുകയും ചെയ്യും. എന്നാൽ അടുത്തിടെ അദ്ദേഹത്തെകുറിച്ച് മോശമായ ഒരു ട്രോൾ വന്നിരുന്നു, അത് ഇങ്ങനെയാണ്. ‘ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്’?. ആൻഡ്രി ശരിക്കും അസ്വസ്ഥനായി. താൻ ഒരു മനുഷ്യനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തമാശ നിറഞ്ഞ ട്രോളുകൾ കണ്ട് ഞങ്ങൾ ചിരിക്കും, ഒപ്പം ഇത്തരം കമന്റുകളേയും ഞങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടിവരും. അന്നത്തെ ട്രോളിന് ശേഷം, ഞങ്ങളെക്കുറിച്ച് എഴുതിയതൊന്നും ഞങ്ങൾ രണ്ടുപേരും വായിക്കാതെയായി. അദ്ദേഹം എന്നെയും ഞാൻ അ​ദ്ദേഹത്തേയും ഗൂഗിൾ ചെയ്യാറില്ല. ഞങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എഴുതുന്നതല്ലാതെ ഞങ്ങൾ മറ്റ് അഭിപ്രായങ്ങൾ വായിക്കില്ല. ട്രോളുകളെ മൈൻഡ് ചെയ്യാറില്ല.’

shortlink

Related Articles

Post Your Comments


Back to top button