‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്’

കൊച്ചി: മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് സ്വാസിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ വിവാഹ സങ്കല്‍പ്പങ്ങൾ വെളിപ്പെടുത്തിയതാണ് ചർച്ചയാകുന്നത്.

വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും സ്വാസിക വ്യക്തമാക്കി. വിവാഹം എന്നാല്‍ വളരെ പവിത്രമായ കാര്യമാണെന്ന് കരുതുന്നയാളാണ് താനെന്ന് സ്വാസിക പറഞ്ഞു.

‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്

‘ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല. അത് എന്റെ ഇഷ്ടമാണ്. ഭർത്താവിന് സ്വയം ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് എനിയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാലൊക്കെ തൊട്ട് തൊഴാന്‍ എനിക്ക് ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും പറയുന്നില്ല,’ സ്വാസിക വ്യക്തമാക്കി.

Share
Leave a Comment