നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അഭിമുഖം നടത്തുന്നതിനിടെ ഓണ്‍ലൈന്‍ അവതാരികയോട് അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയത്. യൂട്യൂബ് ചാനല്‍ അവതാരികയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരിക പരാതിയില്‍ ആരോപിച്ചത്.
Read Also:- പാപ്പുവിന്റെ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍
മരട് പൊലീസിനും വനിതാ കമ്മീഷനും അവതാരിക പരാതി നല്‍കിയിരുന്നു. പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി അവതാരികയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ അത് അംഗീകരിക്കുന്നതായി അവതാരിക പറഞ്ഞു.
Post Your Comments