CinemaGeneralLatest NewsNEWS

അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്: ഭദ്രൻ

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ സൃഷ്ടിച്ച കഥാപാത്രമാണ് ആട് തോമയെന്നാണ് സംവിധായകൻ ഭദ്രൻ സ്ഫടികത്തെ കുറിച്ച് പറ‍ഞ്ഞിട്ടുള്ളത്. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിനെ അല്ലാതെ വേറെ നടനെ ആലോചിച്ചിട്ടില്ലെന്ന് ഭദ്രൻ പറഞ്ഞു.

‘തിരക്കഥയെഴുതിയതിന് ശേഷമാണ് നടി-നടന്മാരെ കുറിച്ച് ആലോചിച്ചതെന്ന് ‌പറുയന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്ഫടികത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു. സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു എന്റെ മനസിലെ ആട് തോമ. ചാക്കോ മാഷ് തിലകന്‍ ചേട്ടനായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അവരെ മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയത്’.

‘അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ പേഴ്‌സണാലിറ്റിയ്ക്കും ലുക്ക്‌സിനും അദ്ദേഹത്തിന്റെ ശബ്ദത്തിനും മാത്രമേ കഴിയു. അദ്ദേഹം ആ വാചകങ്ങള്‍ പറയുമ്പോഴുള്ള ആ ശക്തി അന്ന് മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല. ആട് തോമയെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാലും നോ എന്നാണ് എന്റെ മറുപടി’.

Read Also:- ‘ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്’ വൈറലായി മഞ്ജു വാര്യരുടെ കുറിപ്പ്

‘അതിനകത്ത് മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ല. ഇന്ന് എല്ലാ ടെക്‌നോളജിക്കല്‍ സപ്പോര്‍ട്ടുമുണ്ട്. അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്. അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു. അതൊക്കെ ചെയ്യുമ്പോള്‍ വലിയ മെയ്‌വഴക്കം ആവശ്യമുണ്ട്. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ്‌വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല’ ഭദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button