പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ നടി ഗൗരി കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഗൗരി നായികയായി അഭിനയിച്ച പൗര്‍ണമിത്തിങ്കള്‍ സീരിയലിന്റെ സംവിധായകന്‍ മനോജ് പേയാടായിരുന്നു വരന്‍.
ഇരുവരുടേയും വിവാഹ ചിത്രങ്ങൾക്കൊപ്പം വിവാഹവേദിയില്‍ നിന്നുള്ള ഗൗരിയുടെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. വേദിയ്ക്ക് ചുറ്റും തങ്ങളുടെ കല്യാണം വീഡിയോ പകര്‍ത്താന്‍ യിൽ കൂടിയവരോട് മാറി നില്‍ക്കാന്‍ ഗൗരി ആവശ്യപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ വീഡിയോയിൽ ഉള്ളത്. ഇതിന്റെ പേരിൽ താരത്തിന് നേരെ വിമര്‍ശനം ഉയർന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
read also: മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം, ഇപ്പോഴത്തെ വാര്‍ത്തകളില്‍ വിശ്വാസമില്ല: സുബ്ബലക്ഷ്മി
വിളിച്ചു വരുത്തിയ അതിഥികള്‍ക്കൊന്നും കല്യാണം കാണാന്‍ സാധിക്കാത്തതു പോലെ ഇങ്ങനെ നില്‍ക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് ഗൗരി പറയുന്നത്. കല്യാണദിവസം പെണ്ണ് കാര്യങ്ങള്‍ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രമാണ് ഉള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗൗരിയുടെ കുറിപ്പ്
വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികള്‍ക്കൊന്നും കല്യാണം കാണാന്‍ സാധിക്കാത്തതു പോലെ ഇങ്ങനെ നില്‍ക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല. കല്യാണം കാണാന്‍ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങള്‍ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം.
Post Your Comments