GeneralLatest NewsMollywoodNEWS

പാപ്പുവിന്റെ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍

പാപ്പു എടുത്ത സെല്‍ഫിയാണ് ചർച്ച

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും .പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനമാണ് ഇരുവരും നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറല്‍ ആകുന്നത് അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയുമാണ്.

read also: അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്: ഭദ്രൻ

പാപ്പു എടുത്ത സെല്‍ഫിയാണ് ചർച്ച. ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമിയും സുഹൃത്ത് ബിന്ദു വര്‍ഗീസുമുള്ള ഈ ഫോട്ടോയ്ക്ക് താഴെ ഗോപി സുന്ദര്‍ കമന്റ് ചെയ്തത് , ഈ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്’ എന്നായിരുന്നു.

അതിന് മറുപടിയായി അമൃതയുമെത്തി. ‘അവള്‍ എപ്പോഴും പുഞ്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. ഞാനും മകളും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.നിങ്ങള്‍ എനിക്കും എന്റെ പാപ്പുവിനും നല്‍കിയ സന്തോഷത്തിനും പുഞ്ചിരിക്കും നന്ദി’- എന്നായിരുന്നു. നിരവധി പേരാണ് ഇവരുടെ ഈ കമന്റിനും മറുപടിയ്ക്കും പിന്തുണയായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button