മലയാളത്തിന്റെ പ്രിയ നടനും സംവിധായകനാണ് സിദ്ധാർഥ് ഭരതൻ. താരത്തിന്റെ പുതിയ ചിത്രമാണ് ചതുരം. വാർധക്യത്തിലേക്ക് കടന്ന അച്ചായന്റെ സെൽനയുടെ കഥപറഞ്ഞ ചതുരം അവിഹിതമാണ് ചർച്ച ചെയ്യുന്നത്. ഇതിനെക്കുറിച്ചു ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.
read also: തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു, നിർമ്മാതാവിനെതിരെ നടി കസ്തൂരി
തന്റെ എല്ലാ ചിത്രത്തിലും അവിഹിതം ഇല്ലെന്നു സിദ്ധാർഥ് പറയുന്നു. ‘രണ്ടു തരത്തിലാണ് തന്റെ ചിത്രങ്ങളിൽ താൻ അവിഹിതത്തെ അവതരിപ്പിക്കുന്നത്. നോർമൽ രീതിയിൽ അല്ല ചതുരത്തിൽ അവിഹിതത്തെ അവതരിപ്പിക്കുന്നത്. ചതുരത്തിലെ ഭർത്താവ് കിടപ്പിലായ ഒരു വ്യക്തിയാണ്. അയാൾ ഒരു ക്രൂരനായ വ്യക്തിയാണ്. അതുകൊണ്ട് അവൾ അയാളെ എത്രത്തോളം മാനിക്കണമെന്നത് അവളുടെ തീരുമാനം. അങ്ങനെ പതിവ്രതയൊന്നും ഇപ്പോൾ സമൂഹത്തിൽ ഇല്ല. അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ട് പോകുന്നവരില്ല’- സിദ്ധാർഥ് ഭരതൻ പറയുന്നു
Post Your Comments