നഴ്‌സുമാര്‍ മാലാഖകള്‍ തന്നെയാണ്, ഡോക്ടര്‍മാരേക്കാളും രോഗികളോടൊപ്പം അവരാണ് ഉണ്ടാവുക: മംമ്ത

ക്യാന്‍സര്‍ ചികിത്സാ കാലഘട്ടത്തെ അതിജീവിച്ച ഓർമ്മകൾ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത. തനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസിലായിരുന്നു എന്നും തന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് തന്റെ മാതാപിതാക്കളായിരുന്നുവെന്നും മംമ്ത പറയുന്നു.

‘പണ്ട് തൊട്ടേ ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് ഞാന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് ഒരുപാട് സമയം തരാന്‍ പറ്റിയിട്ടില്ല. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയിലായിരുന്നു അവരുടെ അപ്രോച്ച്’.

‘അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ‘ട്രീറ്റ്‌മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെയാണ്’. മംമ്തയുടെ ഹെല്‍ത്ത് എങ്ങനെ ഉണ്ടെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. ഞാന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്. അത് എന്റെ കണ്‍ട്രോളിലാണ് എന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും’.

‘എന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും. എനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസിലായിരുന്നു’.

Read Also:- ‘അവനെന്താ ഗോപി മഞ്ചൂരിയനോ? എന്റെ മകളെ എനിക്ക് വേണം, എല്ലാവരും എന്നെ പറ്റിച്ചു’: വെട്ടിത്തുറന്ന് നടൻ ബാല

‘എന്തു കൊണ്ടാണ് ഞാന്‍ മൂഡിയായിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. നഴ്‌സുമാര്‍ മാലാഖകള്‍ തന്നെയാണ്. ഡോക്ടര്‍മാരേക്കാളും കൂടുതല്‍ പലപ്പോഴും രോഗികളോടൊപ്പം അവരാണ് ഉണ്ടാവുക’ മംമ്ത പറയുന്നു.

Share
Leave a Comment