നടി റിച്ച ഛദ്ദയെ പിന്തുണച്ച് മാമാഎര്‍ത്ത്: ഒടുവിൽ ക്ഷമാപണം

ട്വിറ്ററില്‍ നടത്തിയ കമന്റ് നിരവധിയാളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു.

 ബോളിവുഡ് താരം റിച്ച ഛദ്ദയുടെ ട്വീറ്റ് വിവാദത്തിൽ എട്ടിന്റെ പണികിട്ടിയത് ബ്യൂട്ടി പ്രൊഡക്‌ട് കമ്പനിയ്ക്ക്. നടി നടത്തിയ ഗാല്‍വന്‍ പരാമര്‍ശത്തിനെ പിന്തുണച്ചതോടെ മാമാഎര്‍ത്ത് കമ്പനിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനവും ശക്തമായി. ഇതിനെ തുടർന്ന് ബ്യൂട്ടി പ്രൊഡക്‌ട് കമ്പനി ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

read also: ഗായകന്‍ ശ്രീനാഥ് വിവാഹിതനായി: വധു സംവിധായകന്‍ സേതുവിന്റെ മകള്‍

ട്വിറ്ററില്‍ നടത്തിയ കമന്റ് നിരവധിയാളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ക്ഷമ ചോദിക്കുന്നുവെന്നും മാമാഎര്‍ത്ത് കമ്പനി പ്രതികരിച്ചു. വളരെയധികം അഭിമാനമുള്ള ഇന്ത്യന്‍ കമ്പനിയാണ് മാമാഎര്‍ത്ത്. രാജ്യത്തെ സായുധസേനയുടെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എതിരായി ചിന്തിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ പിന്തുണയ്‌ക്കുകയില്ലെന്നും കമ്പനി ക്ഷമാപണ ട്വീറ്റിൽ പറഞ്ഞു.

Share
Leave a Comment