GeneralLatest NewsMollywoodNEWS

തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു, നിർമ്മാതാവിനെതിരെ നടി കസ്തൂരി

തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി

മലയാളികള്‍ക്കും ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരമാണ് കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ കസ്തൂരി സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നുപറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

read also: മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിലേക്ക് വലിച്ചിഴക്കരുത്, അവളുടെ സന്തോഷമാണ് മുഖ്യം: അമൃത സുരേഷ്

അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് കസ്തൂരി ഒരു അഭിമുഖത്തിൽ പറയുന്നു. അഭിനയിക്കാന്‍ വിളിച്ച സംവിധായകന്‍ ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെറ്റിലെ പല സന്ദര്‍ഭങ്ങളില്‍ വെച്ച്‌ അയാള്‍ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞിരുന്നു. ഗുരുദക്ഷിണ പലവിധത്തില്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞു. ആദ്യം അതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായില്ല. പിന്നീടാണ് അയാള്‍ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണെന്ന കാര്യം മനസ്സിലായതെന്നും കസ്തൂരി പറയുന്നു.

അതിനുശേഷം തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. അയാളുടെ പ്രായം ആലോചിച്ച്‌ അയാളെ താന്‍ വെറുതെ വിടുകയായിരുന്നെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button