CinemaInterviewsLatest News

‘അവനെന്താ ഗോപി മഞ്ചൂരിയനോ? എന്റെ മകളെ എനിക്ക് വേണം, എല്ലാവരും എന്നെ പറ്റിച്ചു’: വെട്ടിത്തുറന്ന് നടൻ ബാല

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന പുതിയ ചിത്രത്തിലൂടെ ബാല വീണ്ടും മലയാളത്തിൽ തിളങ്ങുകയാണ്. ഇന്നലെ ചിത്രം കാണാൻ തീയേറ്ററിൽ എത്തിയപ്പോൾ ബാല പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബാലയ്‌ക്കൊപ്പം സിനിമ കാണാൻ എലിസബത്തും ഉണ്ടായിരുന്നു. മകൾ പാപ്പു തന്റെ കൂടെ സിനിമ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ വന്നില്ലെന്നും ബാല വിഷമത്തോടെ ആരാധകരോട് പറഞ്ഞിരുന്നു.

‘എന്റെ മകൾ പാപ്പു അവൾ എന്നോടൊപ്പം ഇന്ന് സിനിമ കാണാൻ എത്തുമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു, വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നെ പോലെ തന്നെ എന്റെ ഭാര്യാ എലിസബത്തും ആഗ്രഹിച്ചിരുന്നു, പക്ഷെ വന്നില്ല. ഒരു നടൻ എന്നതിലുപരി ഒരുപാട് സങ്കടങ്ങൾ ഉള്ളിലുള്ള വ്യക്തിയാണ് ഞാൻ.പക്ഷെ അതെല്ലാം മാറ്റിവെച്ചാണ് ഞാൻ നിങ്ങളെ ചിരിപ്പിക്കുന്നത്. പക്ഷെ ചില ഫ്രോഡുകളെ നിങ്ങൾ വിശ്വസിക്കരുത് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് കരഞ്ഞിട്ട് അയ്യയ്യോ ഞാൻ വെറും പാവമാണ് എന്ന് പറഞ്ഞ് കരയുന്ന ചില ഫ്രോഡുകളെ വിശ്വസിക്കരുത്. ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായില്ലേ ? പറ്റിച്ചതാണ്, ‘ഗോപി മഞ്ചൂരിയനെ’ എന്നായിരുന്നു ബാലയുടെ പ്രതികരണം.

എന്തായാലും ബാലയുടെ പ്രതികരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയതോതിൽ വാർത്തയായ ഒരു കാര്യമായിരുന്നു നടൻ ബാലയും രണ്ടാം ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞുവെന്ന് വാർത്ത. ഇതും താരം നിഷേധിക്കുന്നുണ്ട്. എലിസബത്തും താനും തമ്മിൽ യാതൊരു പ്രേശ്നവുമില്ല എന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നുമായിരുന്നു ബാല വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button