നസ്‍ലെനൊപ്പം ദിലീഷ് പോത്തനും: പുതിയ ചിത്രം പ്രഖ്യാപിച്ച് ഗിരീഷ് എഡി

സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ​ഗിരീഷ് എഡി. ‘ഐആം കാതലന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്‍ലെന്‍ ആണ് നായകന്‍. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

നസ്‍ലെനൊപ്പം ദിലീഷ് പോത്തന്‍, ലിജിമോള്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയിലിന്‍റേതാണ് രചന. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തില്‍.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വെയ്ലര്‍, ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, സംഗീതം സിനൂപ് രാജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രോഹിത്ത് ചന്ദ്രശേഖര്‍, വിഎഫ്എക്സ് പ്രോമിസ്, ടൈറ്റില്‍ ശബരീഷ് രവി (തിങ്കര്‍മില്‍).

Read Also:- 24 പുതുമുഖങ്ങളെ അണിനിരത്തി ‘ഹയ’ ഇന്നു മുതൽ

പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്സ്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്നര്‍ ഡ്രീം ബിഗ് ഫിലിംസ്. ഡയറക്ഷന്‍ ടീം രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ, റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട.
പിആർഒ – എ എസ് ദിനേശ്.

Share
Leave a Comment