കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രണയിക്കാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും എന്നാല്‍, വിവാഹിതരായവര്‍ പ്രണയിക്കുമ്പോള്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കണമെന്നും ആശാ ശരത്ത് പറയുന്നു.
ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്നമല്ല എന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ആശാ ശരത്ത് പറഞ്ഞു.
ആശാ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ;
പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ല.
പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’: ട്രെയ്ലർ റിലീസ് ചെയ്തു
ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന് മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല. എന്നാല്‍, അവിടെയാണ് നമ്മള് നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്.
നമുക്ക് ഒരു കുടുംബമുണ്ടെന്നും നമ്മള് കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള് ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള് സ്വയം ഒരു വര വരച്ചുവെക്കണം അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.
Post Your Comments