പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം കാക്കിപ്പടയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുൻ എസ്‍.പി ജോര്‍ജ് ജോസഫ്. കാക്കിപ്പട കാലിക പ്രാധാന്യമുള്ള കഥയാണെന്നാണ് മുൻ എസ്‍പി പറയുന്നത്. ഷെബി ചൗഘട്ടാണ് കാക്കിപ്പട സംവിധാനം ചെയ്യുന്നത്. ഷെജി വലിയകത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് ‘കാക്കിപ്പട’.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് ‘കാക്കിപ്പട’ പറയുന്നത്.
ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
Read Also:- നടി ഗൗരി കൃഷ്ണന്‍ വിവാഹിതയായി
തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ – ഷിബു പരമേശ്വരൻ, നിർമ്മാണ നിർവ്വഹണം – എസ് മുരുകൻ, ഫോട്ടോ – അജി മസ്ക്കറ്റ്, പിആർഒ – വാഴൂർ ജോസ്.
Post Your Comments