നിങ്ങള്‍ ഒരു താരമാണ് എന്നത് മാത്രം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു ചിത്രം വിജയിക്കില്ലെന്ന് നടൻ അനുപം ഖേര്‍. കൊവിഡ് കാലവും ലോക്ക്ഡൗണുമാണ് പ്രേക്ഷകരെ മാറ്റിമറിച്ചതെന്നും വ്യാജമായ കാര്യങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു അലര്‍ജിയുണ്ടെന്നും അനുപം ഖേര്‍ പറയുന്നു.
‘ഉള്ളടക്കമാണ് രാജാവ് എന്നതാണ് ഈ വര്‍ഷം തെളിഞ്ഞത്. താര സംവിധാനം എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അത് സ്വല്‍പം ബുദ്ധിമുട്ട് ഉള്ളതാണ്. നല്ല ഉള്ളടക്കമില്ലാത്ത ഒരു ചിത്രമാണ് നിങ്ങള്‍ കൊണ്ടുവരുന്നതെങ്കില്‍, നിങ്ങളൊരു താരമാണ് എന്നതുകൊണ്ട് മാത്രം അത് തിയേറ്ററുകളിലേത്ത് പ്രേക്ഷകരെ എത്തിക്കണമെന്നില്ല’.
‘കൊവിഡ് കാലവും ലോക്ക്ഡൗണുമാണ് പ്രേക്ഷകരെ മാറ്റിമറിച്ചത്. ലോകസിനിമയും പ്രാദേശിക സിനിമയും ഒരുപാട് അവര്‍ കണ്ടു. വ്യാജമായ കാര്യങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു അലര്‍ജിയുണ്ട് ഇപ്പോള്‍. അവരെ ചെറുതാക്കുന്ന, അവരുടെ സാമാന്യബുദ്ധിയെയോ വൈകാരികതയെയോ ചോദ്യം ചെയ്യുന്ന ഒന്നിനെയും ഇന്ന് അവര്‍ സ്വീകരിക്കുന്നില്ല’ അനുപം ഖേര്‍ പറയുന്നു.
Read Also:- ദേഹാസ്വാസ്ഥ്യം: നടൻ കമലഹാസൻ ആശുപത്രിയിൽ
അതേസമയം, അമിതാഭ് ബച്ചന്‍, ബോമന്‍ ഇറാനി, പരിണീതി ചോപ്ര എന്നിവര്‍ക്കൊപ്പം അനുപം ഖേറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഊഞ്ഛായി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.
Post Your Comments