GeneralLatest NewsNEWS

നടി ഗൗരി കൃഷ്ണന്‍ വിവാഹിതയായി

സീരിയല്‍ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയായി. സംവിധായകന്‍ മനോജ് പേയാടാണ് വരന്‍. ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗൗരി നായികയായ ‘പൗര്‍ണിത്തിങ്കള്‍’ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്.

അഭിനയത്തോടൊപ്പം വ്‌ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഗൗരിയുടെയും മനോജിന്റെയും വിവാഹ നിശ്ചയം നടന്നത്.

Read Also:- കോട്ടയത്ത് സിനിമ ഓഡിഷന്റെ പേരില്‍ തട്ടിപ്പ്

വിവാഹത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഹല്‍ദി, മെഹന്ദി, പുടവ കൊടുക്കല്‍ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകള്‍ ഗൗരി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ധന്യ മേരി വര്‍ഗീസ് അടക്കമുള്ള താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button