30-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 2021 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഇത്തവണയും മികച്ച ടെലിസീരിയല്‍ വിഭാഗത്തില്‍ അവാര്‍ഡുകളൊന്നും നല്‍കിയില്ല. ഈ വര്‍ഷം മികച്ച സംവിധായകനുള്ള പുരസ്കാരവുമില്ല. സ്റ്റോറി വിഭാഗത്തില്‍ 52 എന്‍ട്രികളും നോണ്‍ സ്റ്റോറി വിഭാഗത്തില്‍ 138 എന്‍ട്രികളുമാണ് സമര്‍പ്പിച്ചത്. രചനാവിഭാഗത്തില്‍ 13 എന്‍ട്രികള്‍ ഉണ്ടായിരുന്നു.
മികച്ച ലേഖനത്തിനുള്ള മികച്ച എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചു. മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും അര്‍ഹിക്കുന്ന എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ മൂന്നാമത്തെ മികച്ച ടെലിഫിലിമായി പിറ തിരഞ്ഞെടുക്കപ്പെട്ടു.
ഫ്ളവേഴ്സ് ടിവിയിലെ ടെലിസീരിയല്‍ അന്ന കരീനയിലെ അഭിനയത്തിനു നടി കാതറിന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. കൊമ്പലിലെ അഭിനയത്തിന് ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടി. പിറയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഇഷക് കെ നേടി. മണികണ്ഠന്‍ പട്ടാമ്ബിയാണ് മികച്ച രണ്ടാമത്തെ നടന്‍. വായനശാലയിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. മികച്ച ഹാസ്യ നടനായി ഉണ്ണി പി രാജന്‍ (മറിമായം), മികച്ച ബാലതാരമായി നന്ദിതാ ദാസ് (അതിരം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പുഷ്പ (കൊമ്പല്‍, ജീവന്‍ ടിവി) മികച്ച കഥാകൃത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയായി.
Post Your Comments