Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNEWS

‘കള്ളനും ഭഗവതിയും’ ചിത്രീകരണം തുടങ്ങി

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പൂജ കൊല്ലങ്കോട്, പയ്യലൂർ ശ്രീ പുരട്ടിൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു. രാവിലെ 9.15ന് നടന്ന ചടങ്ങിൽ ശശി പറവൂർ, ഈസ്റ്റ് കോസ്റ്റ് വിജയൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനു ശ്രീ, ധന്യ ബാലകൃഷ്ണൻ, അനിൽ, ശ്രീകാന്ത് മുരളി, രാജീവ് കോവിലകം എന്നിവർ ഭദ്രദീപം കൊളുത്തി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ ഫസ്റ്റ് ക്ലാപ്പ് ചെയ്തു ചിത്രീകരണം തുടങ്ങി.

അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ. സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം, പശ്ചാത്തല സംഗീതം-രഞ്ജിൻ രാജ്,കലാ സംവിധാനം-രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ-ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്-അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ്-രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ-ടിവിൻ കെ വർഗ്ഗീസ്,അലക്സ് ആയൂർ.

Read Also:- മനോജ് കെ. ജയനെക്കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യം വെളിപ്പടുത്തി ബാല

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യക്കല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരൻ, ഗ്രാഫിക്സ്-നിഥിൻ റാം. പി. ആർ.ഒ : വാഴൂർ ജോസ്, എ. എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. നവംബർ ഇരുപത്തി മൂന്ന് മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കും.
ലൊക്കേഷൻ റിപ്പോർട്ട് : അസിം കോട്ടൂർ.

shortlink

Related Articles

Post Your Comments


Back to top button